തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. വായനശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വര്‍ദ്ധിച്ചു വരുന്ന ലഹരി ആസക്തിക്കെതിരായാണ് ബോധവല്കരണ സെമിനാര്‍ നടത്തിയത്. വായനശാല ഹാളില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വത്സന് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി.മാധവന് അദ്ധ്യക്ഷനായി. എക്സൈസ് കുന്നംകുളം റെയ്ഞ്ച് വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സോന ഉണ്ണി ലഹരി വിപത്തിനെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. 2024-25 വര്‍ഷത്തെ ഗ്രാന്റുപയോഗിച്ച് വായന ശാലയിലേക്ക് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.