ലഹരി വിരുദ്ധ സന്ദേശ സദസ്സ് നടത്തി

കടങ്ങോട് ഗ്രീന്‍വാലി റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ സദസ് സംഘടിപ്പിച്ചു. പള്ളിമേപ്പുറം മമ്പഉല്‍ ഉലൂം മദ്‌റസയില്‍ നടന്ന സംഗമം രക്ഷാധികാരി പി.കെ.സലീം ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ബിസ്മി ഗഫൂര്‍ അധ്യക്ഷനായി. തലേങ്ങാട്ടിരി മഹല്ല് ഖത്തീബ് സഅദുദ്ധീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഫാമിലി കൗണ്‍സിലര്‍ സ്മിത കോടനാട്ട് ക്ലാസെടുത്തു.
സൈത് ഉസ്താദ്, ഷിനാദ് ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി ഏറ്റവും പ്രായം ചെന്ന വനിതയെ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സെബീന അലി, വൈസ് പ്രസിഡന്റ് നജ്‌ല ഗഫൂര്‍, സെക്രട്ടറി ഷംസിയ നവാസ്, ട്രഷറര്‍ ഷെഫീഖ അലി, ജോയിന്റ് സെക്രട്ടറിമാരായ ഷഫ്‌ന റഹീം, ഷെബീറ അക്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT