കോത്തൊള്ളിക്കര മഹല്ല് കമ്മറ്റി, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കടവല്ലൂര്‍ കോത്തൊള്ളിക്കര മഹല്ല് കമ്മറ്റിയുടെ നേതൃതത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനും, ബോധവല്‍ക്കരണ ക്ലാസും നടന്നു. ഹയാത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ വെച്ച് നടത്തിയ ചടങ്ങ് ഖത്വീബ് റംഷാദ് ഫൈസി ഉദ്ഘടാനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഹുസൈന്‍ ഹാജിയുടെ അധ്യക്ഷതയില്‍ കുന്നംകുളം എക്‌സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഡോ.ലോഹിദാസന്‍ മാസ്റ്റര്‍, മഹല്ല് ട്രഷറര്‍ സിറാജുദ്ധീന്‍, നവാസ് ഹുദവി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT