എരുമപ്പെട്ടി മുഹയുദ്ധീന്‍ ജുമാമസ്ജിദ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബദര്‍ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു. മഹല്ല് കമ്മറ്റിയുടെ ലഹരി വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തി കാമ്പയിന്‍ മഹല്ല് ഖത്തീബ് അത്തീഖുറഹ്‌മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ബാസ് കാരേങ്ങല്‍ അധ്യക്ഷനായി. തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണര്‍ പി.കെ.സതീഷ്‌കുമാര്‍ ക്ലാസെടുത്തു. വടക്കാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.മധു, ത്വാഹ മസ്ജിദ് ഖത്തീബ് മുഹമ്മദ് മുഹസിന്‍ ഹാഷിമി എന്നിവര്‍ സംസാരിച്ചു.