സ്ത്രീധന വിരുദ്ധ ബോധവത്കരണ ക്ലാസും പോസ്റ്റര്‍ ക്യാമ്പയിനും റാലിയും

34

കടവല്ലൂര്‍ ഗ്രാമപഞ്ചയത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെയും ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സ്ത്രീധന വിരുദ്ധ ബോധവത്കരണ ക്ലാസും, പോസ്റ്റര്‍ ക്യാമ്പയിനും റാലിയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രന്‍
ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയ്യര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് പ്രമോണ്‍ ക്ലാസെടുത്തു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിവ്യ പി.എസ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലപഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ഫൗസിയ, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രഭാത്, ജയകുമാര്‍ ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ബിന്ദു ധര്‍മ്മന്‍, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബിന്ദു, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.