പഴയകാല പൈതൃക പുരാവസ്തുക്കള്‍ കാണാനും മനസ്സിലാക്കാനുമായി എത്തിയ കുട്ടികളെ സ്വീകരിച്ച് റിട്ടയേര്‍ഡ് അധ്യാപകനായ ആന്റണി ചിറ്റാട്ടുകര. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃത വിദ്യാര്‍ഥികളാണ് പാഠപുസ്തകങ്ങളില്‍ പരിചയപ്പെട്ട പൈതൃക സ്മാരകങ്ങള്‍ കാണാനും പഠിക്കാനുമായി നമ്പഴിക്കാടുള്ള ആന്റണി മാസ്റ്ററുടെ വസതിയില്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ദുലേഖ നോവലിന്റെ ആദ്യ കാല പ്രതിയും, ചൈനിസ് പാത്രങ്ങളും മണെണ്ണയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രിഡ്ജും , പഴയ കാല റേഡിയോകള്‍, വിവിധ തരം ക്ലോക്കുകള്‍ , കിണ്ടികള്‍, വിളക്കുകള്‍ തുടങ്ങി ഭാരതീയ പൈതൃകങ്ങളായ ഒട്ടേറേ വസ്തുക്കളെ മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.