ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതവിംഗ് വാര്‍ഷിക പൊതുയോഗം നടന്നു

ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതവിംഗ് വാര്‍ഷിക പൊതുയോഗം നടന്നു. നഗരസഭ ഫ്രീഡം ഹാളില്‍ നടന്ന ചടങ്ങ് ജി.എം.എ ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ പി. തിരുനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വനിതവിംഗ് പ്രസിഡണ്ട് ടെസ്സി ഷൈജോ അദ്ധ്യക്ഷത വഹിച്ചു. മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ മുഖ്യാതിഥിയായിരുന്നു. ഷെഹാന നഹാസ് ഹെല്‍ത്ത് കെയര്‍ ക്ലാസ്സ് നയിച്ചു. ജി.ആര്‍. രുഗ്മിണി, സി.ജെ. രോഷ്‌നി, രാഖി സുനില്‍കുമാര്‍, നീതു ബിനീഷ്, ആര്‍.ഹരി, പ്രിയ രാജേന്ദ്രന്‍, സിന്ധു പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും ലക്കി ഡ്രോയും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image