എസ്.ഡി.പി.ഐ പ്രതിഷേധവും ഒപ്പു ശേഖരണവും

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തനം നിലച്ചിട്ടും നടപടിയെടുക്കാത്ത അധികാരികളുടെ അവഗണനക്കെതിരെ
എസ്.ഡി.പി.ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ലാബ് ടെക്നീഷ്യനെ സ്ഥിരപ്പെടുത്തി ശ്വാശ്വത പരിഹാരം കാണുന്നതിന് എംഎല്‍എ, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നതിന് വേണ്ടി ഒപ്പ് ശേഖരണവും നടത്തി. എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് ജബ്ബാര്‍ അണ്ടത്തോട് അധ്യക്ഷത നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സക്കറിയ പൂക്കോട്ട്, വൈസ് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, ജോയിന്റ് സെക്രട്ടറി തൗഫീഖ് മാലിക്കുളം എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image