കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘പൈതൃകപ്പെരുമ’ എന്ന പേരില്‍ സാംസ്‌കാരിക പ്രദര്‍ശനം സംഘടിപ്പിച്ചു. കെ.ജി. വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാളികേര ദിനാചരണവും നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ലിജോ പോള്‍ സി.എം.ഐ, വൈസ് പ്രിന്‍സിപ്പല്‍ ഷാനു ജോഫി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക തനിമ പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനും കേരവൃക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞു നല്‍കി.
ADVERTISEMENT