ഉരുള്‍പ്പൊട്ടല്‍ നിരീക്ഷണ സംവിധാനം അവതരിപ്പിച്ച് ജില്ലാ ശാസ്ത്രമേളയില്‍ മൂന്നാംസ്ഥാനം നേടി വിദ്യാര്‍ത്ഥിനികള്‍

തൃശ്ശൂര്‍ ഹോളി ഫാമിലി സ്‌കൂളില്‍ നടന്ന ജില്ലാതല ശാസ്ത്ര മേളയില്‍ വര്‍ക്കിംഗ് മോഡലില്‍ തേര്‍ഡ് എ ഗ്രേഡ് നേടി തൊഴിയൂര്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികളായ ഷേബ സി.ജെയും, ബില്‍സ മരിയയും. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച ഇന്റര്‍നെറ്റ് സൗകര്യം അടിസ്ഥാനമാക്കിയുള്ള ലാന്‍ഡ്സ്ലൈഡ് മോണിറ്ററിംഗ് സിസ്റ്റം ശ്രദ്ധേയമായി. വയനാട് ഉരുള്‍പ്പൊട്ടല്‍
ദുരന്തത്തില്‍ നിന്നും പ്രചോദനമായി ദുരന്തപരിഹാരത്തിനുള്ള കണ്ടുപിടുത്തവുമായാണ് വിദ്യാര്‍ത്ഥികള്‍ ഐ ഒ ടി അവതരിപ്പിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image