കേരളത്തിന്റെ അറുപത്തിയെട്ടാം പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പുരാതന നായര്‍ തറവാട്ട് കൂടായ്മയുടെ ആഭിമുഖ്യത്തില്‍ സാഹോദര്യ സമത്വ സന്ദേശം പങ്ക് വെച്ച് ദീപക്കാഴ്ചയൊരുക്കി. മഞ്ജുളാലിന് മുന്നിലാണ് കേരളത്തിന്റെ കമനീയ ഭൂപടം തീര്‍ത്ത് ചുറ്റും ദീപ കാഴ്ചയൊരുക്കി മാനവജ്വാല തെളിയിച്ചത്. ആദ്ധ്യാത്മിക പ്രവര്‍ത്തകന്‍ അഡ്വ. രവി ചങ്കത്ത് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ സെക്രട്ടറി അനില്‍ കല്ലാറ്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശശി കേനാടത്ത് മധുരം വിതരണം ചെയ്തു. ബാലന്‍ വാറണാട്ട് സാഹോദര്യ സന്ദേശം നല്‍കി. ശ്രീധരന്‍ മാമ്പുഴ, മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, നിര്‍മ്മല നായ്കത്ത്, നിര്‍മ്മലകോമത്ത്, എം.ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT