മരത്തംകോട് പെരുന്നാള്‍ ഹരിതചട്ടം പാലിച്ച് നടത്താന്‍ നേതൃത്വം നല്‍കി കടങ്ങോട് പഞ്ചായത്ത് ഹരിതകര്‍മ്മ സേന. പന്നിത്തടം സെന്ററില്‍ നിന്നും തുടങ്ങി മരത്തംകോട് പാടംവരെ ജൈവ, അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഓലയില്‍ തീര്‍ത്ത പ്രത്യേകം കൊട്ടകള്‍ സ്ഥാപിച്ചിരുന്നു. പെരുന്നാളിന് എത്തി ചേര്‍ന്ന താല്‍ക്കാലിക വ്യാപാരികളോട് മാലിന്യം ഹരിത വല്ലങ്ങളില്‍ നിക്ഷേപിക്കണമെന്നും, അശ്രദ്ധമായി കൈകാര്യം ചെയ്യരുത് എന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മ്രീന സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. മണി, പഞ്ചായത്ത് അംഗം ടെസ്സി ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ റോഡിന് ഇരുവശവും വ്യാപാര സ്ഥാപനങ്ങള്‍ക്കു സമീപവും മാലിന്യം ശേഖരിക്കാനുള്ള കൊട്ടകള്‍ സ്ഥാപിച്ചു. പെരുന്നാളിന് ശേഷം ഞായറാഴ്ച രാവിലെ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, പെരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തും.
ADVERTISEMENT