അഞ്ഞൂര്‍ നവയുഗ ഗ്രാമീണ വായനശാലയില്‍ കേരളത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തെ ആധാരമാക്കി കേരളപ്പിറവി ദിനത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. കേരളത്തിന്റെ ഭാഷ, സംസ്‌കാരം, നവോത്ഥാനം, സിനിമ, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ തലങ്ങള സ്പര്‍ശിച്ച ചര്‍ച്ച പ്രശസ്ത ഫിലിം എഡിറ്റര്‍ പി.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പി.എം.ബിജു അദ്ധ്യക്ഷനായി. വി.വിദ്യാധരന്‍, ജോയ്.കെ.എല്‍, പ്രദീപ് കുമാര്‍ വി.എസ്, വിജയന്‍വി.എ, സുമേഷ് എന്‍.ബി, സജിന്‍ തോമസ്, ജെബിലി എന്‍.യു എന്നിവര്‍ സംസാരിച്ചു. വായനശാല സെകട്ടറി സുഗതന്‍ ഞമനേങ്ങാട് നന്ദി രേഖപ്പടുത്തി.
ADVERTISEMENT