കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണം മുതല്‍ ദീര്‍ഘകാലം നേതൃത്വപദങ്ങളില് പ്രവര്‍ത്തിച്ച
കെ. വി. രഘുനാഥന് മാസ്റ്ററിന്റെ സ്മരണാര്‍ത്ഥം അനുസ്മരണ യോഗം നടത്തി. വേലൂര്‍ ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്. ഷോബി അധ്യക്ഷത വഹിച്ചു. കെ.വി.രഘുനാഥന് മാസ്റ്റര്‍ വേലൂര്‍ സ്വദേശിയാണെങ്കിലും, ദീര്‍ഘകാലം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. പരിഷത്തിന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പരിഷത്തിന് വേരോട്ടമുണ്ടാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമായി പങ്കു വഹിച്ച വ്യക്തികളിലൊരാളാണ്. അനുസ്മരണയോഗത്തില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്, പ്രൊഫ. കെ. ആര്. ജനാര്ദ്ദനന്, എ. പി. സരസ്വതി, അഡ്വ. ടി. വി. രാജു, പി.കെ.രാജന് മാസ്റ്റര്‍, എ. പി. ശങ്കരനാരായണന്, വി. മനോജ്കുമാര്‍ , രഘുനാഥന് മാസ്റ്ററുടെ കുടുംബാഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന – ജില്ലാകമ്മറ്റി അംഗങ്ങളും രാഷ്ട്രീയ – സാമൂഹ്യപ്രവര്‍ത്തകരും അനുസ്മരണയോഗത്തില്‍ പങ്കെടുത്തു.