പോര്‍ക്കുളം സ്‌കൂള്‍ പരിസരത്ത് റോഡരികില്‍ മഴവെള്ളം കാനയിലേക്ക് ഒഴുകാനായി കോണ്‍ക്രീറ്റ് ചെയ്തു

24

പോര്‍ക്കുളം സ്‌കൂള്‍ പരിസരത്ത് റോഡരികില്‍ മഴവെള്ളം കാനയിലേക്ക് ഒഴുകാനായി കോണ്‍ക്രീറ്റ് ചെയ്തു. ഈ ഭാഗത്ത് മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് സിസിടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ കാനയ്ക്ക് സമീപം കോണ്‍ക്രീറ്റ് ചെയ്തത്. സ്‌കൂള്‍ പരിസരത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് റോഡരികില്‍ കാന നിര്‍മിച്ചത്. എന്നാല്‍ മഴവെള്ളം റോഡരികിലൂടെയാണ് ഒഴുകിയിരുന്നത്. ഇതോടെ ഈ ഭാഗത്തെ മണ്ണും ഒഴുകി റോഡില്‍ കെട്ടി കിടക്കുകയായിരുന്നു. സിസിടിവി വാര്‍ത്തയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡിലെ മണ്ണ് നീക്കിയിരുന്നു. റോഡരികില്‍ പകുതിയോളം ഭാഗത്താണ് കോണ്‍ക്രീറ്റ് ചെയ്തത്. മുഴുവന്‍ ഭാഗത്തും കാനയ്ക്ക് കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.