എരുമപ്പെട്ടി പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന വീടുകളില്‍ നിന്നും സ്വരൂപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മങ്ങാട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചു.കായിക മത്സരങ്ങളും കായിക പരിശീലനവും നടക്കുന്ന ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം അറിയിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു അമ്പാടി ഉദ്ഘാടനം ചെയ്തു.ശിവരാമന്‍ കോട്ടപ്പുറം, ഉദയന്‍ നെല്ലുവായ്, വാസു പാക്കത്ത്, ദിലീപ് പാക്കത്ത്, രാജേഷ് മങ്ങാട് എന്നിവര്‍ പങ്കെടുത്തു
Home Bureaus Erumapetty പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മങ്ങാട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചു