റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍പ്പെടാത്ത മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകളായ നോണ്‍ പ്രയോററ്റി സ്‌കീമിലുള്ള നീല നിറത്തിലുള്ള കാര്‍ഡുകള്‍, നോണ്‍ പ്രയോററ്റി സ്‌കീമിലുള്ള വെള്ള കാര്‍ഡ് എന്നിവ മുന്‍ഗണനാ വിഭാഗമായ പിങ്ക് കാര്‍ഡ് ആയി മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 -ാം തിയ്യതി 5 മണി വരെ നീട്ടിയതായി സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അര്‍ഹതയുള്ളവര്‍ അവസരം ഉപയോഗപ്പെടുത്തണമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.

ADVERTISEMENT