25 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu വാഹനമിടിച്ച് ചെരിഞ്ഞ സിഗ്നല്‍ പോസ്റ്റ് അപകട ഭീഷണിയാകുന്നു

വാഹനമിടിച്ച് ചെരിഞ്ഞ സിഗ്നല്‍ പോസ്റ്റ് അപകട ഭീഷണിയാകുന്നു

ചുണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് ജംഗ്ഷനില്‍ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് പോസ്റ്റ് വാഹനമിടിച്ച് അപകടാവസ്ഥയില്‍.
കഴിഞ്ഞ ദിവസം കോഴിക്കോട് റോഡില്‍ നിന്നും പട്ടാമ്പി റോഡിലേക്ക് തിരിയുകയായിരുന്ന ലോറിയുടെ പുറകുവശം സിഗ്‌നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് നിരവധി നെറ്റ്വര്‍ക്ക് കേബിളുകള്‍ക്കു മുകളില്‍ തടഞ്ഞുനില്‍ക്കുന്ന അവസ്ഥയിലാണ്. ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലുള്ള പോസ്റ്റ് ഉടന്‍ മാറ്റി സ്ഥാപിച്ച് വന്‍ അപകടം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!