പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന പഠനമുറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷല്‍, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30 ആണ് അവസാന തീയതി.5000 പഠനമുറികള്‍ ഈ വര്‍ഷം നിര്‍മിക്കും. അഞ്ചാം ക്ലാസ് മുതലുള്ളവര്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും അപേക്ഷിക്കാം.
ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഉള്ളവര്‍ക്കും, ഗ്രാമസഭ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് , മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും പട്ടികജാതി ഓഫീസുകളില്‍ നിന്നു ലഭിക്കും