കടങ്ങോട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യമേഖലയില്‍ നടപ്പിലാക്കിയ അക്വാപോണിക്‌സ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കടങ്ങോട് അധ്യക്ഷനായി. കൈതമാട്ടം ചെമ്പ്രയൂര്‍ പുത്തന്‍പീടികയില്‍ ബുഷറമുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. മത്സ്യമേഖല നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എ.എ.സുലൈമാന്‍, അക്ക്വ കള്‍ച്ചര്‍ പ്രൊമോട്ടര്‍ അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു.