25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ഭക്തി സാന്ദ്രമായി

ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ഭക്തി സാന്ദ്രമായി

108

ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ഭക്തി സാന്ദ്രമായി. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി പേരകത്ത് രഞ്ജിത്ത് എബ്രാന്തിരി മുഖ്യ കാര്‍മികനായി. രാവിലെ മഹാഗണപതി ഹോമം, നെയ്യാഭിഷേകം, കലശ പൂജ, കലശാഭിഷേകം എന്നിവയുണ്ടായി. വൈകീട്ട് താലത്തോടും വാദ്യമേളത്തോടും കൂടി പുറത്തേക്ക് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, കേളി, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, കൈവട്ട ഗുരുതി എന്നിവ ഉണ്ടായിരുന്നു.

ഉച്ചക്ക് നടത്തിയ അന്നദാനത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ.ജി പ്രസാദ്, സെക്രട്ടറി എം.എ സുബ്രഹ്‌മണ്യന്‍, ട്രഷറര്‍ സി.വി മോഹന്‍ദാസ്, മാനേജര്‍ വി.ആര്‍ പരമേശ്വരന്‍, പി.എ ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!