പയ്യൂര്‍ പോര്‍ക്കളേങ്ങാട് റോഡില്‍ മാലിന്യം തള്ളിയനിലയില്‍. റോഡിനോട് ചേര്‍ന്ന പാടത്താണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. ശുചിമുറി മാലിന്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരവധി യാത്രികര്‍ പോകുന്ന വഴിയിലാണ് സാമൂഹ്യദ്രോഹപ്രവര്ത്തനം നടത്തിയിട്ടുള്ളത്. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഇതു വഴി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ മാലിന്യം തള്ളിയിരുന്നു. മാലിന്യ നിക്ഷേപം കൃഷിയേയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. സാമൂഹ്യദ്രോഹികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.