ബ്ലാങ്ങാട് സാന്ത്വന തീരം കപ്പേള കവാടത്തില്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. പാലയൂര്‍ തീര്‍ത്ഥകേന്ദ്രം ഇടവകയുടെ നേതൃത്വത്തില്‍ പാരമ്പരാഗത ക്രിസ്തീയ കലാരൂപങ്ങളുടെ അകമ്പടിയോടെ കടല്‍ തീരത്തേക്ക് പ്രദക്ഷിണവും ഉണ്ടായിരിന്നു. തുടര്‍ന്ന് മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പ് കൊണ്ട് കരയും കടലും ആശീര്‍വദിച്ചു. മത്സ്യ തൊഴിലാളികളുടെ വള്ളം, ബോട്ട്,വല എന്നിവയും വെഞ്ചിരിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യ കാര്‍മികത്വം നല്‍കി. അഭിവന്ദ്യ പിതാവ് ഭാരത പ്രവേശന തിരുന്നാളിന്റെയും, മത്സ്യതൊഴിലാളിദിനത്തിന്റെയും ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ മത്സ്യ തൊഴിലാളികളുടെ തൊഴില്‍മേഖലയും, അത്മീയകതയും ബന്ധപ്പെടുത്തികൊണ്ട് ചിത്രപ്രധര്‍ശനവും, സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രിസ്റ്റ് റവ.ഡോ. ഡേവീസ് കണ്ണമ്പുഴ, സാന്ത്വനം ഡയറക്ടര്‍ ഫാ.ജോയ് മൂക്കന്‍,അസോസിയേറ്റ് ഡയറക്ടര്‍ ഫാ ജോസ് വട്ടക്കുഴി, അസി. ഡയറക്ടര്‍ ഫാ ഡിക്‌സണ്‍ കൊളമ്പ്രത്ത്, വൈദീകര്‍,മത്സ്യ തൊഴിലാളികള്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബ്ലാങ്ങാട് സാന്ത്വന തീരം കപ്പേള കവാടത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി
ADVERTISEMENT