സി പി ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്ഗ്രസിന്റെ ഭാഗമായി ചേരുന്ന ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനത്തിന്റെ പതാക ദിനം ആചരിച്ചു. നവംബര്‍ 26,27 തീയതികളിലായി ചിറ്റാട്ടുകരയില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. 26 ന്
ചിറ്റാട്ടുകര ആര്‍.കെ ഹാളില്‍ സജ്ജമാക്കുന്ന സീതാറാം യെച്ചൂരി നഗറില്‍ പ്രതിനിധി സമ്മേളനത്തില്‍ ലോക്കല്‍ പരിധിയിലെ 271 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 75 പ്രതിനിധികള്‍ പങ്കെടുക്കും. 27 ന് ചിറ്റാട്ടുകര കിഴക്കേത്തലയില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ വൈകിട്ട് 5 ന് പൊതുയോഗം നടക്കും പൊതുയോഗത്തിന്റെ ഭാഗമായി റെഡ് വളണ്ടിയര്‍ മാര്‍ച്ച്, ബഹുജന റാലി എന്നിവ ഉണ്ടാകും. പാര്‍ട്ടി തൃശൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം യു.പി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പതാക ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ച് – ലോക്കല്‍ കേന്ദ്രങ്ങളിലും എല്ലാ പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും പതാക ഉയര്‍ത്തി.
സി പി ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്ഗ്രസിന്റെ ഭാഗമായി ചേരുന്ന ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനത്തിന്റെ പതാക ദിനം ആചരിച്ചു
ADVERTISEMENT