ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ കലാ കിരീടം ചൂടി. 545 പോയിന്റ് നേടിയാണ് എല്‍.എഫ്. ജേതാക്കളായത്. 453 പോയിന്റുകളോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 424 പോയിന്റുകളോടെ തിരുവളയന്നൂര്‍ ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. എം. ഷഫീര്‍, എ. സായിനാഥന്‍, ഷൈലജ സുധന്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാല് ദിവസങ്ങളിലായി ഉപജില്ലയിലെ 107 സ്‌കൂളുകളില്‍ നിന്നുള്ള 6470 വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു
ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ കലാ കിരീടം ചൂടി
ADVERTISEMENT