25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur കഴുമല്ലൂര്‍ ക്ഷേത്രത്തിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഓട്ടോ സുഹൈല്‍ അറസ്റ്റില്‍

കഴുമല്ലൂര്‍ ക്ഷേത്രത്തിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഓട്ടോ സുഹൈല്‍ അറസ്റ്റില്‍

തൈക്കാട് കഴുമല്ലൂര്‍ പാലയ്ക്കല്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ ഗുരുവായൂര്‍ പോലീസ് പിടികൂടി. അമ്പതില്‍പരം മോഷണക്കേസുകളില്‍ പ്രതിയും പോലീസിന്റെ തീരാ തലവേദനയുമായ വാടാനപ്പള്ളി രായമരയ്ക്കാര്‍ വീട്ടില്‍ സുഹൈല്‍ എന്ന ഓട്ടോ സുഹൈലിനെയാണ് (48) സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഗുരുവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞമാസം 28-ാം തീയതി രാത്രി ഗുരുവായൂര്‍ കഴുമല്ലൂര്‍ ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തിത്തുറന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ദേവിക്ക് വഴിപാടായി ലഭിച്ച ഏഴു പവന്‍ സ്വര്‍ണാഭരണങ്ങളും 1,20,000 രൂപയും കവര്‍ച്ച ചെയ്തിരുന്നു.

 

ADVERTISEMENT
error: Content is protected !!