കിഴൂര്‍ വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം

കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെയിന്റടിച്ച കോളേജിനുള്ളിലെ സ്ഥലങ്ങളില്‍ എബിവിപി പ്രവര്‍ത്തകര്‍ എബിവിപി എന്ന് എഴുതിയതിനെ ചൊല്ലി എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരു കൂട്ടരോടും ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കി.

 

ADVERTISEMENT