വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; ബൈക്ക് യാത്രക്കാരന് കാര്‍ ഡ്രൈവറുടെ ക്രൂരമര്‍ദ്ധനം

തലക്കോട്ടുകരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ബൈക്ക് യാത്രക്കാരന് കാര്‍ ഡ്രൈവറുടെ ക്രൂരമര്‍ദ്ധനം. പരിക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി വിനീതിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ചിറ്റലപ്പിള്ളി സ്വദേശി മാമലവളപ്പില്‍ സിനീഷിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തലക്കോട്ടുകരയില്‍ വെച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് സിനീഷ് സഞ്ചരിച്ചിരുന്ന കാറും വിനീത് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്.

അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും നേരിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് രണ്ട് പേരും തമ്മില്‍വാക്കേറ്റമുണ്ടാക്കുകയും സനീഷ് വിനീതിനെ മര്‍ദ്ധിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിനീതിനെ കാറില്‍ പിന്തുടര്‍ന്നെത്തി വീണ്ടും മര്‍ദ്ധിച്ചു.നാട്ടുകാര്‍ ഇടപ്പെട്ടാണ് വിനീതിനെ രക്ഷപ്പെടുത്തിയത്. താടിയെല്ലിനും ചുണ്ടിനും സാരമായി പരുക്ക് പറ്റിയിട്ടുണ്ട്.

ADVERTISEMENT