26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery വാക മാലതി യുപി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

വാക മാലതി യുപി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

36

വാക മാലതി യുപി സ്‌കൂളില്‍സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി. സ്‌കൂളിന് മുല്ലശ്ശേരി ബിആര്‍സി നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റ് സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡണ്ട് ഇ ഒ സോജന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ നജ്മ, അക്ഷയ് കൃഷ്ണ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക വി.വി. സ്മിത അധ്യക്ഷയായി.
വിദ്യാര്‍ത്ഥികള്‍ക്ക് മാനസികവും ശാരീരികവുമായ ഉന്മേഷം ലഭിക്കാനും കായിക ക്ഷമത ഉറപ്പുവരുത്താനും ഈ സ്‌പോര്‍ട്‌സ് കിറ്റ് ഉപകരിക്കുമെന്ന് സ്‌കൂള്‍ പ്രധാന അധ്യാപിക വി വി സ്മിത വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!