ഏഷ്യന്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ അര്‍ജുന്‍ വിജയനെ അനുമോദിച്ചു

യുഎഇയില്‍ നടന്ന 6-ാമത് ഏഷ്യന്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ അര്‍ജുന്‍ വിജയനെ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1991, 10ബി ബാച്ചിലെ സഹപാഠികള്‍ അനുമോദിച്ചു. രാമകൃഷ്ണന്‍ തിച്ചൂര്‍, എം.ഡി. ജോജി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. ബാച്ചിലെ സി.എസ് വിജയന്റെ മകനാണ് അര്‍ജുന്‍.
കെ.എ മനോജ് ,കെ.എന്‍.ബിന്ദു, എം.ജെ.ജെയ്‌സണ്‍, വര്‍ഗീസ്, ടി.ആര്‍.സുരേഷ് , ഗിരീഷ്, സക്കിന, നളിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT