കാണിപ്പയ്യൂരിലെ മാല മോഷണം; പ്രതികള്‍ പിടിയിലായതായി സൂചന. 82കാരിയുടെ മാല കവര്‍ന്ന സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായതായി സൂചന. ആനായിക്കല്‍ , പൊര്‍ക്കളേങ്ങാട് സ്വദേശികളാണ് കസ്റ്റഡിയലുള്ളത് എന്നാണ് സൂചന. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികള്‍ പിടിയിലായതെന്നാണ് വിവരം. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാണിപ്പയ്യൂര്‍ മംഗളോദയം റോഡില്‍ താമസിക്കുന്ന അമ്പലത്ത് വീട്ടില്‍ ശാരദയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് സ്‌കൂട്ടറിലെത്തി പ്രതികള്‍ പൊട്ടിച്ചെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച അന്വേഷണമാണ് വഴിത്തിരിവായത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ വലയിലാക്കാന്‍ പോലീസിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.