വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ചിത്രകല ശില്പശാല നടത്തി

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ചിത്രകല ശില്പശാല നടത്തി. ഞായറാഴ്ച വൈകീട്ട് ലൈബ്രറി ഹാളില്‍ സിനി ആര്‍ട്ട് ഡയറക്ടര്‍ ജയലാലിന്റെ നേതൃത്വത്തില്‍ ചിത്രകലയെക്കുറിച്ച് നടന്ന ശില്പശാലയുടെ ഉദ്ഘാടനം പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് ഡെന്നീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഓണത്തിനോട് അനുബന്ധിച്ച് മേഖലയിലെ കുട്ടികള്‍ക്കായി വായനശാല നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.

ADVERTISEMENT
Malaya Image 1

Post 3 Image