എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം ചെയ്തു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം ചെയ്തു. 2022-23 വര്‍ഷത്തിലെ മൂന്നാം ഘട്ടത്തില്‍ 780,000 രൂപ ചിലവഴിച്ച് 43 പേര്‍ക്കാണ് കട്ടില്‍ നല്‍കിയത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് അധ്യക്ഷയായി. മെമ്പര്‍മാരായ എം.കെ.ജോസ്, ഇ.എസ്. സുരേഷ്, പി.എം. സജി, സ്വപ്ന പ്രദീപ്, കെ.ബി.ബബിത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷിമി ഇ. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image