നിയന്ത്രണംവിട്ട കാര്‍ കടമുറികളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് സമീപമുള്ള കോഴിക്കടയിലേക്കും ഇരുമ്പ് സാമാഗ്രികള്‍ വില്‍ക്കുന്ന കടയിലേക്കും നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത്. കുറ്റിപ്പുറം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. യുവാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ADVERTISEMENT