‘സാരംഗി 2024’ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു

മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളില്‍ കലോത്സവം സംഘടിപ്പിച്ചു. സാരംഗി 2024 എന്ന പേരില്‍ നടന്ന സ്‌കൂള്‍ കലോത്സവം നാടക പ്രവര്‍ത്തകന്‍ സുനില്‍ ചൂണ്ടല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.എ. മുഹമ്മദ് ഷാഫി അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തംഗം ജയന്‍ പാണ്ടിയത്ത് മുഖ്യാതിഥിയായി പ്രധാന അധ്യാപിക സി.ഒ ഫ്‌ലോറന്‍സ് കലോത്സവ സന്ദേശം നല്‍കി. കലോത്സവം കണ്‍വീനര്‍ ഒ വന്ദന, പി.ടി.എ. വൈസ് പ്രസിഡണ്ട് ക്രിസ്റ്റിറോയ്, എം.പി.ടി.എ. പ്രസിഡണ്ട് ഹിമ, സ്റ്റാഫ് സെക്രട്ടറി ടി.ജെ. ജോയ്‌സി, ജോയിന്റ് കണ്‍വീനര്‍ ടി.ടി. ബിനി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image