കുന്നംകുളം വൈ ഡബ്ലിയു സി എ യുടെ 2024 – 2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡയറക്ടറി പ്രകാശനവും നടന്നു. വൈ ഡബ്ലിയു സി എ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് പ്രിയ ജിന്നി അധ്യക്ഷത വഹിച്ചു. നളിനി ജോര്‍ജ് ഡയറക്ടറി പ്രകാശനം നിര്‍വഹിച്ചു. മൂന്ന് പതിറ്റാണ്ട് സേവനം അനുഷ്ടിച്ച ശോശാമ ജെയിംസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രിയ ജിന്നി, വൈസ് പ്രസിഡന്റ് എക്‌സിബ ജോഷ്, സെക്രട്ടറി എ.സി.സുനിത, ട്രഷറര്‍ ജബിന വര്‍ഗീസ് എന്നിവരുടെ സ്ഥാനാരോഹണവും നടന്നു.
ADVERTISEMENT