ധന്യനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ അച്ഛന്റെ 68-ാം ശ്രാദ്ധാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ധന്യനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ അച്ഛന്റെ 68-ാം ശ്രാദ്ധാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. തോമസ് ചൂണ്ടല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ. രഞ്ജിത്ത് അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു. പോള്‍ മണ്ടുംപാല്‍ , സിസ്റ്റര്‍ വര്‍ഷ, എം.വി ഡൊമിനിക്ക്, എം.കെ ഷാജി, രമ്യ ഡോണി, വരുണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.30 ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ എക്യൂമെനിക്കല്‍ കൂട്ടായ്മ നടക്കും. ഇയ്യാല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് വികാരി ഫാ. ഡോ. സണ്ണി ചാക്കോ മുഖ്യ പ്രഭാഷണം നടത്തും. ഒക്ടോബര്‍ 13നാണ് ശ്രാദ്ധദിനം.

ADVERTISEMENT
Malaya Image 1

Post 3 Image