വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള ‘നീഹാരം 25’ ആഘോഷിച്ചു. വടക്കേക്കാട് ടിഎംകെ റീജന്‍സിയില്‍ നടന്ന കലാമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ജില്‍സി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ വിശിഷ്ടാതിഥിയായി.