ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടം സാംസ്‌കാരിക വേദി ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പന്നിത്തടം സിംല ഗ്രൗണ്ടില്‍ നടന്ന സെമിനാറില്‍ ഫാദര്‍ ലൂക്ക് ബാബു, സാധു ആനന്ദവനം ജൂന അഖാഡ വാരണാസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ പി.ജെ. ജ്യോതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, സംഘാടക സമിതി കണ്‍വീനര്‍ എന്‍.എസ്. സത്യന്‍, ഇടം പ്രസിഡന്റ് പ്രീതി രാജേഷ്, സെക്രട്ടറി കെ.പി. ജയന്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT