വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാലയിലേക്ക് വരവൂര്‍ എം.കെ.എം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അരി നല്‍കി

വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാലയിലേക്ക് വരവൂര്‍ എം.കെ.എം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അരി നല്‍കി. വരവൂര്‍ വലിയുള്ളാഹി മുഹമ്മദ്കുട്ടി മസ്താന്‍ ഉപ്പാപ്പ മഖാം ശെരീഫ് എം.കെ.എം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കലോത്സവത്തിന് ഭക്ഷണം നല്‍കുന്നതിനാവശ്യമായ അരി നല്‍കിയത്. 2015 മുതല്‍ എല്ലാവര്‍ഷവും വടക്കാഞ്ചേരി ഉപജില്ലാ കലോത്സവങ്ങള്‍ക്ക് ട്രസ്റ്റ് അരി നല്‍കുന്നുണ്ട്. മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 18,19 ,20 ,21 തീയതികളിലായാണ് ഈ വര്‍ഷത്തെ കലോത്സവം നടക്കുന്നത്. ഇതിനാവശ്യമായ 1500 കിലോ അരിയാണ് ട്രസ്റ്റ് നല്‍കിയത്. ചെയര്‍മാന്‍ എം.എച്ച്. മുഹമ്മദ് അലിയില്‍ നിന്ന് വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി. എന്‍ സുരേന്ദ്രന്‍ അരി ഏറ്റുവാങ്ങി. വരവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സി.വി.മുഹമ്മദ് ബഷീര്‍, എ.എം. ജമീലാബി, ദേശമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി.മധു, വരവൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ. യശോധ, വരവൂര്‍ മപഞ്ചായത്തംഗം പി.എസ്. പ്രദീപ്, ട്രസ്റ്റ് സെക്രട്ടറി വി.ബി. ഷെരീഫ്, കലോത്സവ ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ എം.വി. പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.


ADVERTISEMENT
Malaya Image 1

Post 3 Image