ചൂണ്ടല്‍ തത്വമസി ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ദേശ വിളക്കും അന്നദാനവും ഞായറാഴ്ച്ച നടക്കും

ചൂണ്ടല്‍ തത്വമസി ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ദേശവിളക്കും അന്നദാനവും ഞായറാഴ്ച്ച നടക്കും. ദേശവിളക്കാഘോഷത്തിന്റെ ഭാഗമായി, ശനിയാഴ്ച വൈകീട്ട് 7 മണിക്ക് വൈക്കം ശിവഹരി ഭജന്‍സ് അവതരിപ്പിച്ച ഹൃദയജപലഹരി അരങ്ങേറി. വിളക്ക് ദിവസമായ ഞായറാഴ്ച്ച രാവിലെ മുതല്‍ ചൂണ്ടല്‍ പാറപ്പുറം മഹാവിഷ്ണുക്ഷേത്രത്തില്‍ നാരായണീയ പാരായണ സമതിയുടെയും പുതുശ്ശേരി ശിവസുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര നാരായണീയ പാരായണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണമുണ്ടായിരുന്നു. രാവിലെ മുതല്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ അന്നദാനവും നടന്നു. വൈകീട്ട് പാറപ്പുറം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പഞ്ചാവദ്യത്തിന്റെയും, നാദസ്വരത്തിന്റെയും കാവടിയുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിക്കും. മണത്തല തത്ത്വമസി അയ്യപ്പന്‍ വിളക്ക് സംഘം, ദേശവിളക്കാഘോഷത്തില്‍ വിളക്ക് പാര്‍ട്ടിയാകും. നിരവധിയായ താലങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് വിളക്ക് പന്തലില്‍ സമാപിക്കും. തുടര്‍ന്ന് പുലര്‍ച്ചെ പാല്‍ക്കിണ്ടി എഴുന്നെള്ളിപ്പ്, കനലാട്ടം, വെട്ടും തട തുടങ്ങിയ ചടങ്ങുകളോടെ ദേശവിളക്കാഘോഷത്തിന് സമാപനമാകും.

 


ADVERTISEMENT
Malaya Image 1

Post 3 Image