പാപ്പാളി രിഫാഈ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുആ മജ്ലിസും രിഫാഈ റാത്തീബും നടത്തി

പാപ്പാളി രിഫാഈ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുആ മജ്ലിസും രിഫാഈ റാത്തീബും നടത്തി.15,16, 17 തീയതികളില്‍ ആയിരുന്നു പരിപാടികള്‍ നടത്തിയത്. 15ന് നടത്തിയ ദുആ മജ്ലിസിനും അനുസ്മരണ പ്രഭാഷണത്തിനും മണത്തല മുദരിസ് ഡോക്ടര്‍ അബ്ദുല്ലത്തീഫ് ദാരിമി അല്‍ ഹൈതമി നേതൃത്വം നല്‍കി. 16ന് നടത്തിയ റിഫാഈ മജ്‌ലിസിന് ഫാരിസ് ഫൈസി നേതൃത്വം നല്‍കി. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11: 30 വരെ പാപ്പാളി നൂറുദ്ദീന്‍ മദ്രസയില്‍ വെച്ച് നടത്തിയ അന്നദാന വിതരണത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്. മദ്രസ സദര്‍ അഷറഫ് മൗലവിയുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആദ്യ കിറ്റ് നല്‍കി അന്നദാന വിതരണം ഉദ്ഘാടനം ചെയ്തു പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് എന്‍ പി, കണ്‍വീനര്‍ നൗഷാദ് തട്ടാറത്തയില്‍, ട്രഷറര്‍ അലിക്കുട്ടി പാലിയേത്, പ്രവര്‍ത്തകരായ എം എ ഹനീഫ, ആസിഫ് മന്നലാംകുന്ന്, എം എല്‍ ബക്കര്‍, മന്‍സൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image