കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 2025 ലെ ഭരണി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദ്യ കോപ്പി മേല്‍ശാന്തി ശ്രീപതി എമ്പ്രാന്തിരിക്ക് ക്ഷേത്രോത്സവം കമ്മിറ്റി പ്രസിഡണ്ട് സുരേഷ് പുതുമന കൈമാറി. ഭരണ സമിതിക്കു വേണ്ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍ കാക്കശ്ശേരിയും , മാതൃസമിതിക്ക് വേണ്ടി മാതൃസമിതി സെക്രട്ടറി ഗീതാ ബാബു ക്ഷേത്രം ജീവനക്കാര്‍ക്ക് വേണ്ടി ക്ഷേത്രം മേനേജര്‍ വിദ്യസാഗര്‍ കെ എന്നിവര്‍ നോട്ടീസ് ഏറ്റുവാങ്ങി. 2025 ഫെബ്രുവരി 5 ബുധനാഴ്ചയാണ് ഉത്സവം ആഘോഷിക്കുന്നത്. ക്ഷേത്രോത്സവകമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രം ഭരണ സമിതി അംഗങ്ങളുടേയും, ജീവനക്കാരുടേയും, മാതൃസമിതി അംഗങ്ങളുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തിലാണ് നോട്ടീസ് പ്രകാശനം നടത്തിയത്. ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സേതുമാധവന്‍, സെക്രട്ടറി അനൂപ് കണ്ടംബുള്ളി, ജോയിന്റ് സെക്രട്ടറി സല്‍ജി കുമാര്‍ കണ്ടംമ്പുള്ളി, ട്രഷറര്‍ മഹേഷ് കല്ലായി എന്നിവര്‍ നേതൃത്വം നല്‍കി.പ്രഭാത ഭക്ഷണവും,പായസ വിതരണവും ഉണ്ടായിരുന്നു.
കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 2025 ലെ ഭരണി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു
ADVERTISEMENT