സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. നെല്ലുവായ് സെന്ററില്‍ ഏരിയ കമ്മറ്റി അംഗം കെ.എം അഷറഫ് പതാക ഉയര്‍ത്തി ലോക്കല്‍ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ടി.ദേവസി അധ്യക്ഷനായി. പി.ബി.ബിബിന്‍, എന്‍. പി.അജയന്‍,കെ.കെ.യോഗേഷ്, ടി. കെ.ശിവന്‍ പി.സി.അബാല്‍ മണി എന്നിവര്‍ സംസാരിച്ചു ലോക്കലിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി സമ്മേളത്തിന് തുടക്കം കുറിച്ചു. നവമ്പര്‍ 20,21 തിയ്യതികളിലാണ് സമ്മേളനം.
ADVERTISEMENT