കെ.എല്‍.ഡി.സി കനാലില്‍ ഉപ്പുവെള്ളം കയറിയതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എം.എല്‍.എയുടെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെയും, കൂമ്പുള്ളി റെഗുലേറ്ററിന്റെ ഷട്ടറുകള്‍ പുന:സ്ഥാപിക്കുമെന്ന പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും ഇതുവരെയായും നടപടിയില്ലാത്തതിലും പ്രതിഷേധിച്ചാണ് കര്‍ഷക കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി കൂമ്പുള്ളി പാലത്തിനു സമീപം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ബി ബാബുരാജ് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി പി.കെ രാജന്‍ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ സി.ജെ സ്റ്റാന്‍ലി, കെ.എസ് ദീപന്‍, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ പ്രസാദ് പണിക്കന്‍, ഒ ജെ ഷാജന്‍, മണ്ഡലം പ്രസിഡണ്ടുമാരായ പി.ബി ഗിരീഷ്, ബി.വി ജോയ്, സ്റ്റീഫന്‍ പുത്തൂര്‍, ആന്റോ ലിജോ എന്നിവര്‍ സംസാരിച്ചു.
കനാലില്‍ ഉപ്പുവെള്ളം കയറിയതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തി
ADVERTISEMENT