ചിറ്റാട്ടുകര ദേവാലയത്തിലെ പുതിയ കൊടിമരത്തിന്റെ ആശീര്‍വ്വാദം നടന്നു.ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ പുതിയതായി നിര്‍മ്മിച്ച കൊടിമരം തൃശ്ശൂര്‍ അതിരൂപതാ മെത്രാന്‍
മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശീര്‍വദിച്ചു. ദേവാലയത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മാര്‍ ആഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനായി. തുടര്‍ന്ന് കൊടിമരം വെഞ്ചിരിപ്പും, നേര്‍ച്ച വിതരണവും നടന്നു. വെഞ്ചിരിപ്പിന്നെ തുടര്‍ന്ന് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് കൊടി മരത്തില്‍ പേപ്പല്‍ പതാക ഉയര്‍ത്തി.
പള്ളിക്ക് മുന്നില്‍ 40 അടി ഉയരത്തില്‍ സെറ്റയിന്‍ലസ് സ്റ്റീലില്‍ തീര്‍ത്ത കൊടിമരം ഇടവകയിലെ കൂത്തൂര്‍ കുടുംബാഗങ്ങളാണ് സ്‌പോണ്‍സര്‍ ചെയ്തത്. വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ വികാരി ഫാ.വില്‍സണ്‍ പിടിയത്ത് സഹവികാരി ഫാ. ജെയ്‌സണ്‍ പുതുപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായി.
മദര്‍ സുപ്പീരിയര്‍ ശാന്തി തെരേസ്, ഇടവക കൈക്കാരന്മാരായ ജോണ്‍സണ്‍ നീലങ്കാവില്‍, സി കെ സെബി, സി.എ.ടോണി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ADVERTISEMENT