എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആലൂര്‍ കൂട്ടത്ത് വളപ്പില്‍ ചന്ദ്രന്റെ മകന്‍ ഷിനു (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈലാസിന് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 12.45 നാണ് സംഭവം.
ഷിനുവും സുഹൃത്തായ കൈലാസും പെരുമ്പിലാവിലുള്ള മറ്റൊരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ എടപ്പാള്‍ മേല്‍പ്പാലത്തില്‍ നിന്നും തിരിച്ച് ടൗണിലേക്ക് വരുന്ന വഴി ചങ്ങരംകുളം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘോതത്തില്‍ ബൈക്കിന്റെ പിറകില്‍ ഇരിക്കുകയായിരുന്ന ഷീനു തെറിച്ചു വീഴുകയായിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ചങ്ങരംകുളം പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ADVERTISEMENT
Malaya Image 1

Post 3 Image