കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. കോണ്‍ഗ്രസ്
പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി നിയമിതരായ വൈസ് പ്രസിഡണ്ടുമാര്‍ ജനറല്‍ സെക്രട്ടറിമാര്‍ ട്രഷറര്‍ എന്നിവര്‍ ഔദ്യോഗികമായി ചുമതലയേറ്റു. ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് മുന്‍ എംഎല്‍എ പി.എ മാധവന്‍, ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി ജെ സ്റ്റാന്‍ലി അധ്യക്ഷയായി. ഡിസിസി സെക്രട്ടറിമാരായ പികെ രാജന്‍, കെകെ ബാബു, കെബി ജയറാം, അഡ്വക്കേറ്റ് സുരേഷ് കുമാര്‍, വി ജി അശോകന്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് എടി സ്റ്റീഫന്‍ മാസ്റ്റര്‍, ബ്ലോക്ക് ഭാരവാഹികളായ പി മാധവന്‍, ജയ്‌സണ്‍ ചാക്കോ, എം എം ഷംസുദ്ദീന്‍, അഡ്വ. പി.വി നിവാസ് എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT