ചങ്ങരംകുളത്തെ
ബാർ റസ്റ്റോറന്റിൽ മുറിയെടുത്ത ചങ്ങരംകുളം മാട്ടം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മാട്ടം സ്വദേശിയായ പള്ളത്ത് ജംഷീദ് (34) ആണ് മരിച്ചത്.
ചങ്ങരംകുളത്തെ സ്വകാര്യ ബാർ
റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസമാണ് ജംഷീദ് മുറിയെടുത്തത്.
വെള്ളിയാഴ്‌ച വൈകിയിട്ട്
എട്ട് മണിയോടെ ബാർ ജീവനക്കാർ
മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ്
യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ചങ്ങരംകുളത്തെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
സംഭവിച്ചിരുന്നു.
ചങ്ങരംകുളം പോലീസ്
സ്ഥലത്ത് എത്തി മേൽനടപടികൾ
സ്വീകരിച്ചു.മോർച്ചറിയിൽ സൂക്ഷിച്ച
മൃതദേഹം ശനിയാഴ്‌ച ഇൻക്വസ്റ്റ് നടത്തി
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്
വിട്ട് നൽകും
ADVERTISEMENT