അഗ്‌നി രക്ഷാനിലയവും കുടക്കല്ലും സന്ദര്‍ശിച്ച് കുരുന്നുകള്‍

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠനയാത്രയുടെ ഭാഗമായി കുന്നംകുളം അഗ്‌നി രക്ഷാനിലയവും  ചിറമനേങ്ങാട് കുടക്കല്ലും സന്ദര്‍ശിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികളെ സ്വീകരിച്ചു. അഗ്‌നിരക്ഷാ സേന നല്‍കുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളുടെ മാതൃകാ പ്രകടനം ഒരുക്കുകയും ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, അധ്യാപകരായ സൗമ്യ വി സക്കറിയ, ജിനു ജോബ്‌സണ്‍, സൗമ്യ കെ.എസ്, നിപ മനു എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image